മഴമൊട്ടുകൾ

എന്റെ സുതാരൃത,
എന്റെ ലാഘവം.
ഒരു നമിഷം മാത്രം.
ഈ മഴനാരിന്റെ
ജലപാളികളാൽ
മഴനുള്ളിയെറിയുന്ന
പുഴയുടെ രോമാഞ്ചം
മുളച്ചൂ പൊന്തിയും
ഉടഞ്ഞുമുരുണ്ടുകൂടിയും
ഒരല്പായുസ്സാകുമീ-
എനിക്കില്ല മോഹങ്ങൾ
മോഹഭംഗങ്ങളും.
ഈ മഴമൊട്ടുകൾ
കുമിളകൾ നാം
ഇവിടെ എത്രനാൾ
എന്നാരു കണ്ടു…..?


തിരുവല്ല രാജഗോപാൽ

പ്രഭാതം

മഞ്ഞിന്റെ യവനിക നീക്കി പകൽ
നിദ്രയിൽ നിന്നുമുണർന്നു
പകലിന്റെ പരിരംഭണമോർത്തു
രാവൊന്നു വീണ്ടും മയങ്ങി
നീലരാവൊന്നു വീണ്ടും മയങ്ങി
വെറുമൊരാലസൃം വരുത്തിയ
വിരസഞൊറിയുടെ മുഖചിത്രം
തനുവിൽവരച്ചുകൊണ്ടിന്നലെ
രാത്രി നാണം മറച്ചു കിടന്നു.
സൂരൃഗായത്രി ചൊല്ലും ജലധിയിൽ
തോണിപ്പാട്ടിന്നീണമൊഴുകി
തീരങ്ങൾ തേടിയെത്തും കായൽ
തിരകളിലേതോ സ്നേഹസന്ദേശം
കേട്ടുണരുന്ന നാട്ടിൻ പുറങ്ങളിൽ
ഉദയരഥമെഴുന്നെള്ളി മെല്ലെ
തൊഴുതു നിൽക്കും മുകുളങ്ങളെ
തൊട്ടു മലരാക്കിയല്ലോ പ്രഭാതം

തിരുവല്ല രാജഗോപാൽ

Leave a Comment

Your email address will not be published. Required fields are marked *