കനവോ നൊമ്പരമോ

എവിടെ ഞാൻ കളഞ്ഞൊരെൻ പൊൻ മുത്ത്
എവിടെ വീണു പോയെൻ കാവ്യശകലം
കണ്ടേനിങ്ങളതിന്റെ രൂപലാവണ്യം
കാവ്യരൂപ വാർന്നൊരിക്കൽ പൊൻപൂവുടൽ
എന്നെ വിട്ടകലുകയോ നീ
എന്നെ ഏകയാക്കുകയോ നീ
മനസ്സിൽ സ്വന്തമായ കലികേ
മൃദുവായ് തഴുകാത്തതെന്തേ നി
ആദ്യമായ് നി വന്നിതെൻ മുന്നിലായ്
ഒരു മഞ്ഞിൻ കണമായ് മമ
ഹൃദയത്തിന്റെ മണിവാതിൽക്കൽ
മുട്ടിയുരുമ്മിയ നിന്നെ ഞാനെന്റെ
ഹൃദയത്തിൽ താഴിട്ടുപൂട്ടിയില്ലേ
നിന്നെ ഞാൻ എന്തന്നു ചൊല്ലി വിളിക്കു
കനവെന്നോ നൊമ്പരമെന്നോ
കനവായിരുന്നെങ്കിൽ നി മറയുകയില്ലെന്നോ
അങ്ങനെയെങ്കിൽ നിനൊമ്പരമോ
പറയൂ നൊമ്പരമോ

 

Leave a Comment

Your email address will not be published. Required fields are marked *