ഉപഭോക്തൃ വിജ്ഞാന വിപ്ലവം

പ്രിയ സഹോദരീ സഹോദരന്മാരെ,

കഴിഞ്ഞ മുപ്പത്തിയൊന്നു വർഷമായി ഞങ്ങൾ സാധാരണ ജനങ്ങളോടൊത്ത് പ്രവർത്തിക്കുകയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം നമ്മുടെ കേരളത്തിൽ 21 പ്രാവശ്യമായി ഒരു ലക്ഷത്തിനാല്‍പത്തി ആറായിരം കിലോമീറ്റർ യാത്ര ചെയ്യുകയും (5987 ദിവസം), 44,828 കോർണർ മീറ്റിംഗുകളും, 772 പ്രാദേശിക സെമിനാറുകളും,  നാല് ഓൾ ഇൻഡ്യ സെമിനാറുകളും നടത്തിയ പരിചയമാണ്, അതില്‍നിന്നും കിട്ടിയ അനുഭവമാണ്, ഞങ്ങളെ ഇപ്പോൾ ഈ പ്രവർത്തനങ്ങളിലേക്ക് നയിച്ചിരിക്കുന്നത്.

ഈ പ്രവർത്തനങ്ങള്‍ നടത്തുന്നത് Nocer Hai Rainbow Consumers Council എന്ന സ്ഥാപനം മാദ്ധ്യമമാക്കിയാണ്. വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, ഉപഭോക്തൃസംരക്ഷണം, നിയമ വിദ്യാഭ്യാസം, ജൈവകൃഷി, സ്റ്റാർട്ട് അപ് തുടങ്ങിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്. എല്ലാവർക്കും അറിവു് പകര്‍ന്ന് കൊടുക്കുകയും, ആ അറിവ് പ്രയോജനപെടുത്തി, ചൂഷണത്തിൽ നിന്നും, വഞ്ചനയിൽ നിന്നും ജനങ്ങളെ രക്ഷപ്പെടുത്തി, അവരെ സ്വയം ശാക്തീകരിക്കാനും ഉള്ള പരിശ്രമത്തിന്‍റെ ഭാഗമാണ് ഈ പ്രവര്‍ത്തനങ്ങള്‍.

അറിവ് ജനങ്ങളിലേക്കെത്തിച്ചാൽ അവർ അത് ആയുധമാക്കി കൊള്ളും എന്ന് മഹാനായ കാറൽ മാര്‍കസ് പറഞ്ഞു.
അറിവ് സിംഹത്തിന്‍റെ നെറ്റിയിലാണെങ്കിൽ അവിടെ നിന്ന് നേടി എടുക്കണമെന്ന് പ്രവാചകനായ മുഹമ്മദ് നബി നമ്മെ പഠിപ്പിച്ചു.
ബൈബിൾ പറയുന്നു അറിവ് നിന്നെ സംരക്ഷിക്കുമെന്ന്.

നമുക്ക് അറിവ് നേടി ശക്താരാകാം.

ഇത്രയും ഞങ്ങൾ പറഞ്ഞതിന്‍റെ കാരണം പലരും ഞങ്ങളോട് ചോദിക്കുന്നു, നിങ്ങൾ ഫെയ്സ് ബുക്ക്, യുടൂബ് ഈ മാദ്ധ്യമങ്ങളില്‍ സജീവമാകുന്നത് സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടിയാണോ, എത്ര രൂപ കിട്ടുന്നുണ്ട്, നിങ്ങൾ ഞങ്ങളില്‍ നിന്നും എത്ര പണം വാങ്ങിക്കും, എന്നൊക്കെ. ഈ പുസ്തകങ്ങൾ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യുന്നത് അവ് നഷ്ടപെട്ടു പോകാതിരിക്കാനും, ആർക്കും ലോകത്തിന്‍റെ എല്ലാ ഭാഗത്തു നിന്നും എപ്പോഴും വായിക്കാനും, അവരുടെ അറിവ് വളര്‍ത്താനുമാണ്. സാമ്പത്തിക നേട്ടം ഇക്കാര്യത്തില്‍ ഞങ്ങളുടെ ലക്ഷ്യമല്ല. ചോദ്യങ്ങള്‍ ചോദിച്ചതിനു നന്ദി.

ഏത് സർക്കാർ ആഫീസിലും പരാതി കൊടുക്കുമ്പോൾ രസീത് വാങ്ങണം, തന്നില്ലെങ്കിൽ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ഒരു ബട്ടൺ അമർത്തിയാൽ മതി, സംബന്ധിത ഉത്തരവ് ആ ഓഫീസറെ കാണിക്കാം.

രസീത് സൂക്ഷിച്ചു വെക്കുക, സേവനാവകാശ നിയമപ്രകാരം നിങ്ങളുടെ പരാതിയിന്മേല്‍ പരിഹാരം കാണാന്‍ നിര്‍ദ്ദിഷ്ട ദിവസങ്ങൾ നോക്കുക, അതനുസരിച്ച് ഫോളോ അപ് ചെയ്ത് പരിഹാരം നേടി എടുക്കക. ഈ അറിവുകളെല്ലാം ഞങ്ങളുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

ആകെ വേണ്ടത് ഇൻറർനെറ്റ് കണക്ഷനുള്ള ഒരു മൊബൈൽ മാത്രം.

നിങ്ങൾക്ക് ഞങ്ങൾ നിയമപരമായ അറിവ് നല്കുന്നു. ഇന്ത്യൻ ഭരണഘടന ഉൾപ്പെടെ എൺപത് പുസ്തകങ്ങൾ നല്കുന്നു. കുട്ടികൾ, ചെറുപ്പക്കാർ, സ്ത്രീകൾ, വയോജനങ്ങള്‍ എല്ലാവർക്കും പ്രയോജനകരമായ അറിവുകൾ. നമ്മുടെ രാജ്യത്ത് പുതിയതായി ഉണ്ടാകുന്ന നിയമങ്ങളും ഞങ്ങൾ നിങ്ങള്‍ക്കായി പ്രസിദ്ധീകരിക്കും. ഇത് വായിച്ച് പ്രയോജനപ്പെട്ടെങ്കിൽ നിങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും വെബ്സൈറ്റിൽ എഴുതാൻ മറക്കരുതേ? നിങ്ങളുടെ നിയമസംബന്ധമായ സംശയങ്ങൾ, ഗ്രാമപഞ്ചായത്ത് നിയമങ്ങൾ, സിവിൽ, ക്രിമിനൽ, അന്തരാഷ്ട്രീയ നിയമങ്ങൾ, ഇവയെപ്പറ്റിയെല്ലാം ചോദ്യങ്ങള്‍ ചോദിക്കുവാനും സംശയം തീർക്കുവാനും നിങ്ങൾക്ക് അവസരം ലഭിക്കും. വിഷയപ്രാഗല്‍ഭ്യമുള്ള നല്ലൊരു വിദഗ്ധപാനല്‍ ഇതിനായി പ്രവര്‍ത്തിക്കുന്നു. ഒരിക്കൽ കൂടി പറയട്ടെ, ഇത് ധനസമ്പാദ്യത്തിനല്ല, നമ്മളെല്ലാവരും ചൂഷണത്തിൽ നിന്നും മോചനം നേടുവാനാണ്. സുഹൃത്തുക്കളെ, നമുക്ക് ശ്രമിക്കാം, നല്ല മാറ്റത്തിനായി…

Nocer Hai Rainbow Consumers Council

Our Achievements

The Bureau of Indian Standards, Kochi Branch Office invited the NOCER Hai Rainbow Consumers Council to a special event celebrating World Consumer Rights Day.

This event acknowledges the Council’s valuable and continuous contributions towards supporting the Bureau’s Standard Promotion Activities.