Thiruvalla Rajagopal

മഴമൊട്ടുകളും പ്രഭാതവും

മഴമൊട്ടുകൾ എന്റെ സുതാരൃത, എന്റെ ലാഘവം. ഒരു നമിഷം മാത്രം. ഈ മഴനാരിന്റെ ജലപാളികളാൽ മഴനുള്ളിയെറിയുന്ന പുഴയുടെ രോമാഞ്ചം മുളച്ചൂ പൊന്തിയും ഉടഞ്ഞുമുരുണ്ടുകൂടിയും ഒരല്പായുസ്സാകുമീ- എനിക്കില്ല മോഹങ്ങൾ മോഹഭംഗങ്ങളും. ഈ മഴമൊട്ടുകൾ കുമിളകൾ നാം ഇവിടെ എത്രനാൾ എന്നാരു കണ്ടു…..? തിരുവല്ല രാജഗോപാൽ പ്രഭാതം മഞ്ഞിന്റെ യവനിക നീക്കി പകൽ നിദ്രയിൽ നിന്നുമുണർന്നു പകലിന്റെ പരിരംഭണമോർത്തു രാവൊന്നു വീണ്ടും മയങ്ങി നീലരാവൊന്നു വീണ്ടും മയങ്ങി വെറുമൊരാലസൃം വരുത്തിയ വിരസഞൊറിയുടെ മുഖചിത്രം തനുവിൽവരച്ചുകൊണ്ടിന്നലെ രാത്രി നാണം മറച്ചു കിടന്നു. […]

മഴമൊട്ടുകളും പ്രഭാതവും Read More »

താഴ് വാരങ്ങൾ

താഴ് വാരങ്ങൾ കുളിരു നൽകുവാൻ ഇലച്ചാർത്തുകളില്ലാതെ മാനഭംഗം ചെയ്യപ്പെട്ട മൊട്ടക്കുന്നിന്റെ നെഞ്ചിൽ കിരണങ്ങൾ ഒക്കെയും തളർന്നു കിടക്കുമ്പോൾ ആകാശങ്ങളിൽ മഞ്ഞിന്റെ ഭസ്മ കുറികൾ ചായമില്ലാതെ അലസം അലയവേ എന്നോ- മുറിച്ചുമാറ്റിയ ദേവദാരുവിന്റെ ആത്മരാഗമീ താഴ്‌വരയുടെ ചെറു പുഴയോരങ്ങളിൽ ഒരു ഒരു വിലാപധ്വനിപോൽ- ഈ മുറിവുണങ്ങാത്ത വനങ്ങളിൽ മാറ്റൊലികൊള്ളുന്നു നിത്യവും. ഇത് പശ്ചിമഘട്ടമോ..സ്മശാനമോ? തിരുവല്ല രാജഗോപാൽ

താഴ് വാരങ്ങൾ Read More »