Sudha Suresh

അമ്മ

അമ്മ കുഞ്ഞിളം കൈകൾ മെല്ലെ തലോടി മുലപ്പാൽ നുണയും പിഞ്ചുകുഞ്ഞിന്റെ ചന്ദ്രിക നിലാവുണർന്ന നയനങ്ങൾ കാണുന്ന മാത്രയിൽ സകല വേദനകളും മറക്കുന്നോരമ്മ ….. ഒരു മകൾ മാത്രമായിരുന്നവൾ അമ്മയാകുമ്പോൾ തന്റെ വാത്സല്യം മുഴുവൻ നൽകി കുഞ്ഞിനെ വളർത്തുന്നോരമ്മ… അന്നുവരെ തനിക്കിഷ്ടമായിരുന്ന പലതും കുഞ്ഞിളം പൈതലിനു വേണ്ടി ത്യജിക്കാൻ കഴിയുന്നോരമ്മ ….. കുഞ്ഞിന്റെ ഓരോ വളർച്ചയിലും  ആനന്ദപുളകിതയാകുന്നോരമ്മ. വിവാഹ പ്രായമാകുമ്പോൾ അവൾക്കൊരു നല്ല തുണക്കായ് നേർച്ചകൾ നേർന്നു കരളുരുകി പ്രാർത്ഥിക്കുന്നോരമ്മ …. അതിർവരമ്പുകളില്ലാത്ത വാൽസല്യത്തിൻ നിറകുടമാം നഗ്ന സത്യമാണമ്മ […]

അമ്മ Read More »

പഴമയുടെ സൗന്ദര്യം

പഴമയുടെ സൗന്ദര്യം പഴമയുടെ മാധുര്യം നുകരുവാനായി ഉള്ളം കൊതിച്ചൊരു തൂലികയും… ഇന്നിന്റെ മക്കൾക്കന്യമാവുന്നൊരു പഴയ കാലത്തിൻ സ്മരണയിൽ… മക്കളും മരുമക്കളും കൊച്ചുമക്കളുമായി കാരണവർ വാഴുന്ന കൂട്ടുകുടുംബം, ഒരുമിച്ചുണ്ടും ഉറങ്ങിയും സൊറപറഞ്ഞും കൂട്ടായി കഴിയുന്ന കുടുംബങ്ങൾ… മുത്തശ്ശി കഥകൾ കേട്ടു വളരുവാൻ കഴിയുന്ന കാലത്തെ കൊച്ചുമക്കൾ… നേരതിൻ വഴികാട്ടിയായി ജ്യേഷ്ഠന്മാരുണ്ടല്ലോ കൂട്ടത്തിൽ… മക്കളെയെന്നപോൽ വളർത്തി  വലുതാക്കുന്ന ജ്യേഷ്ഠത്തിമാർക്കും പഞ്ഞമില്ല… തൊടിയിലും പറമ്പിലും ഓടിക്കളിച്ചും രസിച്ചും കഴിഞ്ഞൊരു പഴയ കാലം. മാമ്പഴം വീഴുമ്പോൾ ഒത്തു കൂടി മധുരം നുകരുന്ന മാമ്പഴക്കാലം…

പഴമയുടെ സൗന്ദര്യം Read More »

അനാഥൻ

അനാഥൻ ആരുടെ ബീജത്തിൽ നിന്നും പിറവിയെടുത്തതെന്നറിയാതെ ഏത് ഗർഭപാത്രത്തിൽ മുളച്ചതെന്നറിയാതെ …. ഏകനായ് അനാഥനായ് കഴിയേണ്ടി വന്നവൻ ഞാൻ അനാഥൻ ….. ഏതോ നിമിഷത്തെ കാമ ഭ്രാന്തിൻ സൃഷ്ടി ഞാൻ ….. പത്തു മാസം ചുമന്നോരു മാതാവു പോലും ഉപേക്ഷിച്ചവൻ ഞാൻ ….. മാനക്കേടു മറക്കാൻ നീറുന്ന വേദനയോടെ ചോര പുതപ്പിൽ ഉപേക്ഷിച്ചു പോയതോ ……. മുലപ്പാൽ നുകരാതെ മാതൃവാൽസല്യം ലഭിക്കാതെ  കഴിഞ്ഞവൻ ഞാൻ അനാഥൻ …….. സുധ സുരേഷ്

അനാഥൻ Read More »