കാത്തിരിപ്പ്
കാത്തിരിപ്പ് ചുറ്റുമുള്ള മൂകത ശ്മശാനത്തിന്‍റേതാണെന്ന് പരക്കുന്ന വാസന മരണത്തിന്‍റേതാണെന്ന് കുടിക്കുന്ന വെള്ളത്തിന് മൃതദേഹത്തിന്‍റെ രുചിയെന്ന് ഇതു കാലമെഴുതിയ കാവ്യമാണെന്ന് നമുക്കായ് വിധിച്ച നീതിയാണെന്ന് നിശ്ശബ്ദം ഏറ്റുവാങ്ങുകയെന്ന് നിർലജ്ജം നടന്നു നീങ്ങുകയെന്ന് നമുക്കായ് കാത്തിരിപ്പുണ്ടെന്ന് നല്ല കാലം വരാനുണ്ടെന്ന്. റഫീഖ് പുതുപൊന്നാനി