കമ്മ്യൂണിസ്റ്റ് മാമൻ...
ഒരു കർക്കിടക വാവ് ദിവസം രാവിലെ ഞാനും അമ്മയും സിനിയും മുറ്റത്ത് നിൽക്കേയാണ് എന്റെ ഒരു അമ്മാവൻ അതുവഴി വന്നത്.
“ടാ… സണ്ണിയേ…”
“നീ വർക്കലേട്ടൊന്നും പോണില്ലെ…”
“പോണ് മാമാ…”
“രാജൻ വീട്ടിലില്ലെ.”
“വീട്ടിലുണ്ട് ഉറക്കമാ…എന്താ കാര്യം…”
“അല്ല… അവൻ വർക്കലയിലോട്ട് വരുന്നോന്ന് അറിയാനാ.”
“അതിന് ഞാനും അവളും ജീവിച്ചിരിക്കേല്ലെ.”
“ഒരു വർഷം മുന്നേ ബലിയിട്ടാ എന്നാ കുഴപ്പം മാമാ.”
“ചുമ്മാതല്ല അവൻ നേരത്തേ പോയത്. സുശീലെ ഇവനെന്നാ ഇനി നന്നാവുന്നേ…”
അമ്മ ഷെട്ടിലേയ്ക്ക് ഓടിയത്കണ്ട ഞാൻ വിറക് കൊള്ളി എത്തുംമുന്നേ ഓടി പുരയ്ക്കകത്ത് കയറി. കൂടെ അവളും.
“ഞാൻ നിങ്ങട കാലു പിടിക്കാം മാഷെ. നല്ലൊരു ദെവസായിട്ട് ഇന്നെങ്കിലും നിങ്ങള് നാട്ടാരെക്കൊണ്ട് തന്തയ്ക്ക് വിളിപ്പിക്കല്ലെ.”
“ഇല്ലെടീ… ഇല്ല… നിർത്തി.”
ഇത് നടന്നിട്ട് വർഷം നാലഞ്ച് കഴിഞ്ഞെങ്കിലും കർക്കിടക വാവ് ദിവസമായ ഇന്ന് രാവിലെ ഞാനും അവളും മുറ്റത്ത് നിൽക്കെ ദേ വരുന്നു മാമൻ. ഗോദറേജുമായി അടുത്തതിന് ശേഷം അമ്മാവൻ ഇപ്പോൾ ഏറെ ചെറുപ്പമായിരിക്കുന്നു. ഗേറ്റിന് മുന്നിലെത്തി എനിക്ക് നേരെ തിരിഞ്ഞ്.
“ടാ… സണ്ണിയേ… നെനക്ക് സുഖാണോ…”
ഞാൻ ചിരിച്ചു കൊണ്ട് തലയാട്ടി.
“ടീ… മോളെ ഇവൻ എന്താ മനസിൽ പറയുന്നതെന്ന് നിനക്കറിയ്യോ…
കാലൻ വന്ന് വിളിച്ചിട്ടും പോവാത്തതെന്തേ പരട്ട കിളവാ എന്നാണ്.”
അവൾ ചിരിച്ചു കൊണ്ട് എന്നെ പിടിച്ച് വീട്ടിനകത്തേയ്ക്ക് കൊണ്ടുവരുന്നതിനിടയിൽ.
“മാഷെ നിങ്ങക്ക് ഇന്നത്തേയ്ക്കുള്ളത് കിട്ടി. ഇനി പെട്ടന്ന് വേഷം മാറീൻ നമുക്ക് പോകാം. എന്റച്ഛൻ ഇന്നലേയും പറഞ്ഞു എന്നെ കാണണോന്ന്.”
“വെളിച്ചപ്പാടിന് ബാധകൂടിയ പോലുള്ള നിന്റെ കൂർക്കം വലിക്കിടയിൽ എങ്ങനാടീ നിനക്ക് അച്ഛനോട് സംസാരിക്കാൻ കഴിയാ….”
ഞങ്ങൾ രണ്ടാളും പെട്ടന്ന് വേഷം മാറി എന്റെ നാൽപ്പത്തിനാല് വയസായ റോയലിൽ തന്നെയാണ് പാവനാശത്ത് ബലിയിടാൻ പോയത്. ഒരു കിലോമീറ്റർ അകലെയാണ് പാർക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നതിനാൽ ഞങ്ങൾ അവിടെ ബൈക്ക് വച്ചിട്ട് നേരെ കടൽ തീരത്തേയ്ക്ക് നടന്നു.
റോഡരികിൽ തോർത്ത് വില്പനക്കാരായ ചെറുപ്പക്കാരുടെ അരികിലെത്തി രണ്ട് തോർത്ത് വാങ്ങുന്നതിനിടെ പവനാശം ഇൻഫർമേഷൻ സെന്ററിൽ നിന്നുള്ള അനൗൺസ്മെന്റ്.
“ചിറയിൻ കീഴിൽ നിന്ന് വന്ന ശിവദാസനെ തിരക്കി രഘു ഇൻഫർമേഷൻ സെന്ററിന് പുറകിൽ നിൽക്കുന്നു. രഘുവിന്റെ വസ്ത്രങ്ങളെല്ലാം ശിവദാസന്റെ കൈയിൽ ആയതിനാൽ ശിവദാസൻ എത്രയും പെട്ടന്ന് ഇൻഫർമേഷൻ സെന്ററിന് അടുത്ത് എത്തേണ്ടതാണ്.”
സാധാരണ ഇത്തരം അറിയിപ്പുകൾ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് ഉണ്ടാവുക. അത്യാവശ്യം പരിഗണിച്ചായിരിക്കും ഇത് മൂന്ന് പ്രാവശ്യം ആവർത്തിച്ചത്. ഇത് കേട്ട് ഞങ്ങൾ പൊട്ടിച്ചിരിക്കുന്നതിനിടയിൽ റോഡിലെ ആൾത്തിരക്കിൽ നിന്ന് ആരോ പറയുന്നു.
“എന്നാലും എന്റെ രഘൂ നിനക്കൊരു ഷെട്ടിയെങ്കിലും ഇട്ടോണ്ട് വന്നൂടായിരുന്നോ….”
സണ്ണി വെള്ളല്ലൂർ

Post Views: 375