എന്റോളെ നിറവയർ...

ഇത് സണ്ണിയുടെ നിലനില്പിന്റെ പ്രശ്നമാണ്. ഈ മൂവർ സംഘത്തെ നേരിടാനുള്ള കെൽപ്പെനിക്കില്ല. ആയതിനാൽ ഞാനൊരു ഗുണ്ടാസംഘത്തിന് രൂപം കൊടുക്കുന്നു. ഇതിൽ ചേരാൻ താല്പര്യമുള്ളവർ അറിയിക്കുക. സ്ത്രീകൾക്കും അപേക്ഷിക്കാം.
ദേവൂട്ടീ… പെട്ടന്ന് കുളിച്ചിട്ട് പോയി പഠിക്കീൻ…
ഇല്ലേൽ പപ്പച്ചി നാണംകെടും… പരീക്ഷയാ…

ഓ.. ഉത്തരവ്…

എട്ടു മണിയോടെ ഞാൻ റൂമിൽ നോക്കുമ്പോ ബുക്കിലൂടെ ഞാളുവാ ഒഴുക്കുന്നു…
കൊടുത്തു മണ്ടയ്ക്കൊന്ന്. ചാടി എഴുന്നേറ്റ് റൂമിനക്ക് ഒരു വലത്ത് ഓടി വന്നവൾ വീണ്ടും ഒറ്റക്കിടത്ത…
ഞാൻ സിംഹത്തിന്റെ (പട്ടി) മാതിരി ഒന്ന് അലറി…
എവിടക്കേൾക്കാൻ….
എന്നെയൊന്ന് ഉഴിഞ്ഞ് നോക്കി അത്ര തന്നെ….

ഇന്ന് പരീക്ഷയില്ല സമയം പതിനൊന്ന് കഴിഞ്ഞു. ഞാൻ പത്രം നോക്കിയിരിക്കെ രണ്ടെണ്ണവും അടുത്തിരുന്ന് ശല്യപ്പെടുത്തുന്നതിനിടയിൽ അവൾ മുറ്റത്ത് നിന്ന് ഓടി വീട്ടിനകത്ത് കയറി.

യ്യോ… എന്തെര് ചൂടാ…..
മുറ്റത്തൊരു മുട്ട പൊട്ടിച്ചൊഴിച്ചാൽ ബുൾസിയാക്കാം….

അമ്മേ… മണ്ടത്തരം കാട്ടാതെ…
ദാണ്ടെ ഈ ഉച്ചീലോട്ട് ഒഴിക്കമ്മേ… ചൂടായിരിക്കുവാ…. വെയിലും കൊള്ളണ്ട മണ്ണും പറ്റൂല…

നെല്ലിപ്പലക കണ്ട ഞാൻ ചാടി എഴുന്നേറ്റ് വീണ്ടും ലതുപോലലറി…..
രണ്ടാളും എന്റടുത്ത് നിന്ന് ഓടി അവള വരിഞ്ഞുമുറുക്കിക്കൊണ്ട്
അവളുടെ ഇരു കവിളുകളിലും മാറി മാറി മുത്തം കൊടുക്കുന്നു.

മാഷെ…
നിങ്ങളെന്തിനാ എന്നെത്തുറിച്ച് നോക്കിണത് നിങ്ങളതല്ലെ വിത്ത്കള് ഞാനെന്നാ ചെയ്യാനാ.

എന്നിട്ടോ രണ്ടാൾക്കും കൊടുത്തു അവൾ ശ്വാസം വലിച്ചോരോ മുത്തം…. അങ്ങനെ അവർ എന്നെ പരാജയപ്പെടുത്തിക്കൊണ്ട് വിജയിച്ചു.
ഞാനും….

അവർക്കറിയില്ലല്ലൊ അമ്മയേക്കാൾ മുന്നേ ഞാനാണ് അവർക്ക് മുത്തം കൊടുത്തതെന്ന്…

സണ്ണി വെള്ളല്ലൂർ

Leave a Comment

Your email address will not be published. Required fields are marked *