പഴമയുടെ സൗന്ദര്യം

പഴമയുടെ മാധുര്യം നുകരുവാനായി
ഉള്ളം കൊതിച്ചൊരു തൂലികയും…
ഇന്നിന്റെ മക്കൾക്കന്യമാവുന്നൊരു
പഴയ കാലത്തിൻ സ്മരണയിൽ…
മക്കളും മരുമക്കളും കൊച്ചുമക്കളുമായി
കാരണവർ വാഴുന്ന കൂട്ടുകുടുംബം,
ഒരുമിച്ചുണ്ടും ഉറങ്ങിയും സൊറപറഞ്ഞും
കൂട്ടായി കഴിയുന്ന കുടുംബങ്ങൾ…
മുത്തശ്ശി കഥകൾ കേട്ടു വളരുവാൻ കഴിയുന്ന കാലത്തെ കൊച്ചുമക്കൾ…
നേരതിൻ വഴികാട്ടിയായി ജ്യേഷ്ഠന്മാരുണ്ടല്ലോ കൂട്ടത്തിൽ…
മക്കളെയെന്നപോൽ വളർത്തി  വലുതാക്കുന്ന ജ്യേഷ്ഠത്തിമാർക്കും പഞ്ഞമില്ല…
തൊടിയിലും പറമ്പിലും ഓടിക്കളിച്ചും
രസിച്ചും കഴിഞ്ഞൊരു പഴയ കാലം.
മാമ്പഴം വീഴുമ്പോൾ ഒത്തു കൂടി
മധുരം നുകരുന്ന മാമ്പഴക്കാലം…
ഓണനാളിൽ കൂട്ടരോടൊപ്പം പാടവരമ്പത്ത് പൂ പറിപ്പാൻ
പൂക്കുട്ടയുമായി പോയിരുന്നൊരു പൊന്നിൻ ചിങ്ങത്തിലെ ഓണക്കാലം…
ഇന്നിൻ അണുകുടുംബത്തിൽ നിന്നും കൂട്ടായ്മയിലേക്കൊരു മാറ്റമുണ്ടായാൽ
കുട്ടികൾ തൻ മാറ്റങ്ങൾ ശ്രദ്ധിപ്പാനും
നേരിന്റെ മക്കളായ് വളർത്താനും
അനുഭവ സമ്പത്തിൻ നിറകുടമാം
കാരണവൻ മാർക്കാകുമല്ലോ…

സുധ സുരേഷ്

Leave a Comment

Your email address will not be published. Required fields are marked *