അമ്മ
കുഞ്ഞിളം കൈകൾ മെല്ലെ തലോടി
മുലപ്പാൽ നുണയും പിഞ്ചുകുഞ്ഞിന്റെ
ചന്ദ്രിക നിലാവുണർന്ന നയനങ്ങൾ
കാണുന്ന മാത്രയിൽ സകല
വേദനകളും മറക്കുന്നോരമ്മ …..
ഒരു മകൾ മാത്രമായിരുന്നവൾ
അമ്മയാകുമ്പോൾ
തന്റെ വാത്സല്യം മുഴുവൻ നൽകി
കുഞ്ഞിനെ വളർത്തുന്നോരമ്മ…
അന്നുവരെ തനിക്കിഷ്ടമായിരുന്ന
പലതും കുഞ്ഞിളം പൈതലിനു വേണ്ടി
ത്യജിക്കാൻ കഴിയുന്നോരമ്മ …..
കുഞ്ഞിന്റെ ഓരോ വളർച്ചയിലും ആനന്ദപുളകിതയാകുന്നോരമ്മ.
വിവാഹ പ്രായമാകുമ്പോൾ അവൾക്കൊരു നല്ല തുണക്കായ്
നേർച്ചകൾ നേർന്നു കരളുരുകി പ്രാർത്ഥിക്കുന്നോരമ്മ ….
അതിർവരമ്പുകളില്ലാത്ത വാൽസല്യത്തിൻ നിറകുടമാം
നഗ്ന സത്യമാണമ്മ …..
സുധ സുരേഷ്

Post Views: 389