ആരുടെ ബീജത്തിൽ നിന്നും പിറവിയെടുത്തതെന്നറിയാതെ
ഏത് ഗർഭപാത്രത്തിൽ മുളച്ചതെന്നറിയാതെ ….
ഏകനായ് അനാഥനായ് കഴിയേണ്ടി വന്നവൻ ഞാൻ അനാഥൻ …..
ഏതോ നിമിഷത്തെ കാമ ഭ്രാന്തിൻ
സൃഷ്ടി ഞാൻ …..
പത്തു മാസം ചുമന്നോരു മാതാവു
പോലും ഉപേക്ഷിച്ചവൻ ഞാൻ …..
മാനക്കേടു മറക്കാൻ നീറുന്ന
വേദനയോടെ ചോര പുതപ്പിൽ
ഉപേക്ഷിച്ചു പോയതോ …….
മുലപ്പാൽ നുകരാതെ
മാതൃവാൽസല്യം ലഭിക്കാതെ കഴിഞ്ഞവൻ
ഞാൻ അനാഥൻ ……..
സുധ സുരേഷ്