ലക്ഷദ്വീപ്
പണ്ട് വളരെ പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്. കള്ളനില്ലാത്ത, കളവില്ലാത്ത, അടിയും പിടിയും ഇല്ലാത്ത ഒരു നാട് ഉണ്ട്. അവിടെ പട്ടികളും പാമ്പും ഇല്ല എന്നു പറഞ്ഞു തന്നു. ചെറുപ്പം തൊട്ട് കേട്ടത് കൊണ്ടാവും അതങ്ങനെ മനസിന്റെ ഉള്ളിൽ എഡിയോ കിടന്നു. പിന്ന ബെൽതായപ്പോ നഴ്സിങ് പഠിക്കാൻ എറണാകുളം പോയത് അവിടെ PNVM ഹോസ്പിറ്റലിൽ ഏറ്റവും കൂടുതൽകണ്ടത് ഒന്ന് ഹജ്ജ് സീസണിൽ വാക്‌സിനേഷൻ അടിക്കാൻ വരുന്നോരെയും (അവർടെ അടുത്ത് ആ ഇൻജെക്ഷൻ അടിക്കാൻ പഠിച്ചേ പഠിച്ച ശേഷം ട്രെയിനിങ്.ആണേ…) പിന്നെ ദ്വീപ്ന്ന് വരുന്നോരും…. നല്ല രസമാ അവരെ അഡ്മിറ്റ് ആക്കിയാൽ അവരോടു കൂട്ടം പറയാൻ. നല്ല ആളുകൾ അങ്ങനെ ഇടയ്ക്കിടെ ഇവർ ബെരും പോകും.. വന്നാൽ കൊറച്ചു ദീസം ഇണ്ടാകും.. ഓലോട് സംസാരിച്ചപോഴാ ആ ദ്വീപിന്റെ മഹത്വം പറഞ്ഞു തുടങ്ങിയെ.. പക്ഷെ ബല്യ ആശുപത്രി ഒന്നും ഇല്ലത്തോണ്ട് അവരൊക്കെ കൊച്ചിക്ക വരുന്നേ…. ഹ പറഞ്ഞു വന്നത്.. അവിടെ ഇവരെ കൊച്ചിക്ക് കൊണ്ട് വരുന്നത് ബന്ധുക്കൾ ആവണോന്നു ഇല്ല. അവരും ഇവരും ഒക്കെ ദ്വീപ് കാർ ന്നെ ഉള്ളു….. അവർ ഭക്ഷണം കഴിക്കുന്നതും. അവിടെ ജനറൽ വാർഡിൽ കൂട്ടിരിക്കുന്നതും ഒക്കെ കാണേണ്ടത് തന്നെ. ആ കൂട്ടത്തിൽ സംസാരിക്കുമ്പോ അവർ പറയുന്ന കേട്ട്, ഷിപ് ഒരു മാസം ബന്ധാണ് എന്നു… ഇവിടുന്നു ഡിസ്ചാർജ് ചെയ്താൽ എങ്ങനെ നില്കും. അല്ല അവർ വല്യ cash കരൊന്നും അല്ല. സാധാരണ ജനങ്ങൾ… അങ്ങനെ നുമ്മ പിന്നെ എല്ലാരോടും കൂട്ടാണല്ലോ. അന്ന് ഡോക്ടർ ബാബു സർ റൌണ്ട്സ് കഴിഞ്ഞപ്പ സംഗതി അറിഞ്ഞേ. അയ്യോ! 17 വയസുള്ള എനിക്ക് അത് സഹിക്കാവുന്നേനും അപ്പുറം. ഞാൻ നഴ്സിങ് ചാർജ് ഉള്ള sisterji യോട് ടീ കുടിക്കാൻ പോകുവാ എന്നു പറഞ്ഞു ഓടി കിതച്ചു op യിൽ എത്തി (ടീ കുടിക്കാൻ 15മിനിറ്റ് ആ പിന്നെ അപ്പോൾ എത്തിയില്ലെങ്കിൽ ചെവി പോത്തുന്ന നാടൻ തെറി കിട്ടും) ഡോക്ടര്‍ ബാബുവിന്റെ റൂമിന്റെ മുന്നിൽ ഒരു നീണ്ട നിര. അയ്യോ കണ്ടപ്പോൾ തന്നെ വിറ വന്നു…. ഹ പിന്നെ എവിടെയും ഇണ്ടല്ലോ പിടി വള്ളി. ടോക്കൺ വിളിക്കുന്നത് നമ്മുടെ അന്നമ്മ സിസ്റ്റർ. സിസ്റ്റർ ക്കു വടക്കോട്ടുള്ള പിള്ളേരെ വല്യ ഇഷ്ടം. ആ നമ്മളും അതിലാണല്ലോ…. ഗുഡ്മോർണിംഗ് ഒക്കെ പറഞ്ഞു താണ് വണങ്ങി. എനിക്കൊന്നു ഉള്ളിലേക്കു കേറണംന്ന് പറഞ്ഞു….. എന്തെ വയ്യെ എന്നു ചോതിച്ചു അല്ലേൽ ഞാൻ തത്ത പറയും പോലെ പറഞ്ഞേനെ എല്ലാ കാര്യവും.. അപ്പോൾ ഇങ്ങോട്ട് ഒരു ഗ്രിപ് കിട്ടിയ കൊണ്ട് അതങ്ങ് കാച്ചി… എന്നാൽ കേറിക്കോളൂ എന്നു പറഞ്ഞു യൂണിഫോമിൽ ആയതോണ്ട് ആരും ഒന്ന് നോക്കിയല്ലാതെ ഒന്നും പറഞ്ഞില്ല.. പോയ ആള് ഇറങ്ങാൻ വേണ്ടി ഒറ്റ ബാത്‌റൂമിനു മുന്നിൽ കാത്തു നിൽക്കുന്ന ആളെ പോലെ നുമ്മ നിന്നു…. ഇന്ന് എന്തായാലും ഫ്ലോറിൽ പോയാൽ തെറി പ്പാട്ട് കേൾകാം അല്ലെങ്കിലേ എന്നെ കണ്ണ് വെച്ചിട്ടുണ്ട്. എല്ലാം കോസറ കൊള്ളിയും തോണ്ടുന്നത് നുമ്മയാന്ന പറയുന്നേ. ഭാഗ്യം അപ്പോഴേക്കും അതാ ഡോർ തുറക്കുന്നു… ഇനിയ രസം കേറണോ കേറണ്ടേ എടുത്തു ചാടി വന്നു. ഡോക്ടർ ന്‍റെ മീശയും കണ്ണടയും കണ്ടപ്പളെ പകുതി ശ്വാസം പോയിക്കു. ഇനിയൊ പോരാത്തതിന് ട്രെയിനിയും… അന്നമ്മ സിസ്റ്റർന്‍റെ ഒച്ച കുട്ടി കേറിക്കോളൂ ന്ന്. ഞാൻ കേറി അതാലോചിക്കുമ്പോ ഇപ്പോ ഞാൻ തന്നെയാണോ അന്ന് അങ്ങനെ കേറിയത് എന്നാണ്… ഉമ്മ പറയുന്ന പോലെ എന്ത് ഹലാക്കിന്‍റെ ഔലും കഞ്ഞി യും ആയാലും ബെണ്ടില്ല പറയും ന്നെന്നെ…. ഡോക്ടർ കണ്ടപ്പോൾ തന്നെ ഗുഡ്മോർണിംഗ് പറയേണ്ട ഞൻ good good മാത്രം വന്നുള്ളൂ…. പേന കൊണ്ട് കണ്ണട ശെരിയാക്കി mm എന്താ വന്നത് എന്നു ചോദിച്ചു. ഫീവർ ആണോ. അതിലും മുന്നേ ഒരു കാര്യം പറഞ്ഞു തലശേരി ഗേൾ എന്നു… അല്ലാഹ് പെട്ടില്ലേ ഇത്രയും ട്രൈനീസിനെ എങ്ങനെ ഓർത്തെടുക്കാൻ ഈ ഡോക്ടർ ണ് പറ്റുന്നു എന്നു ള്ളത് പലപ്പോഴും എനിക്ക് അത്ഭുതം ഉണ്ടാക്കിയിട്ടുണ്ട്. കഥയിലേക്ക് വരാം. “സർ… ദ്വീപ് സർ വന്നത് കണ്ടത് പോയത് പോകാൻ ഇടാം ഇല്ല.” അത്രയും പറയുമ്പോ തന്നെ കിലുക്കം സിനിമയിലെ ഇന്നസെന്റ് നു ബോധം പോകുന്ന പോലെ എനിക്കും തോന്നി.. ഉടനെ അടിച്ചു ബെൽ അന്നമ്മ സിസ്റ്റർ ഓടി വന്നു വിയർത്തു ഒലിക്കുന്ന ഞാൻ.. ഈ കൊച്ച് എന്താ പറയുന്നേ ക്ലിയർ അല്ലന്ന് പറഞ്ഞു. ഇപ്പളും അങ്ങനെ തന്നെ ചെലപ്പോ ക്ലിയർ ഇണ്ടാകുല. അന്നമ്മാ സിസ്റ്റർ നോട് പറഞ്ഞു. “ഒലെ ഇന്ന് ഡിസ്ചാർജ് ആക്കണ്ട. ഒലിക് പോകാൻ കപ്പൽ ഇല്ല.” എന്നിട്ട് ഞാൻ കരഞ്ഞു….. എന്തോ എന്റെ കരച്ചിൽ ആണോ പറഞ്ഞ സ്റ്റൈൽ ആണോ സംഗതി ക്ലിക്കായി. ഡോക്ടർ കാര്യങ്ങൾ വിളിച്ചു അവരോട് അന്വേഷിച്ചു അവര് ക്കു ഷിപ് on ആകുന്നുവരെ ട്രീറ്റ്മെന്റ് കാലാവധി വരെ ഉള്ള ബില്ല് വാങ്ങി കൊണ്ട് ഒന്നര മാസം ആ നല്ല നാട്ടിലെ ആളുകൾ അവിടെ കഴിഞ്ഞു… (അവർ ഞാൻ ആണ് ഇത് ചെയ്തതെന്ന് അറിഞ്ഞു പിന്നീട് ഒരുപാട് പ്രാർത്ഥനയും ഇഷ്ടവും കാണിച്ചു). ഇതിനു വേണ്ടി ഓടിയതിനാൽ അന്നമ്മാ സിസ്റ്റർ ഫ്ലോർ ഇൽ പറഞ്ഞതിനാൽ എനിക്ക് തെറി കിട്ടിയില്ല. മാത്രമല്ല അനുമോദാനവും കിട്ടി. അതിനു ശേഷം Dr. ബാബു സർ എല്ലാരോടും പറയുകയും ചെയ്തു…… അല്ലെ ഇതിപ്പോ ആര്‍ ആയാലും നമ്മൾ സഹായിക്കും എന്നാൽ അവരുടെ ആ ശൈലി, കൾച്ചർ ഒക്കെ ഞാൻ വേറെ ആരുടെ അടുത്തും കണ്ടിട്ടില്ല..
സ്നേഹത്തോടെ
ബുഷ്‌റ. CK.
നേഴ്സ് and ട്രൈനെർ
സ്നേഹത്തോടെ
ബുഷ്‌റ. CK.
നേഴ്സ് and ട്രൈനെർ
Post Views: 310