താഴ്മ

നിലംപറ്റിക്കിടക്കുന്ന
പാഴ്പുല്ലുകളെ
തഴുകുന്ന
സൂര്യനെപോൽ
താഴ്മ മറ്റാർക്കുണ്ട്

സൂര്യനെ താങ്ങാൻ
കഴിയില്ലെന്നറിഞ്ഞിട്ടും
സൂര്യനെ പ്രണയിച്ച
മഞ്ഞുതുള്ളിയോളം
ത്യാഗം മറ്റാർക്കുണ്ട്

സൂര്യന്‍റെ ഒരു ചുംബനത്തോടെ
തീരുമെന്നറിഞ്ഞിട്ടും
ഇതാണ് പ്രണയം
പരസ്പരം ഇല്ലാതാകുന്ന
അവസ്ഥ

രാത്രി മുഴുവൻ
വിങ്ങി  വിങ്ങിക്കരയുന്ന
രാപ്പാടി
പകലിൽ പേടിയില്ലാതെ
മയങ്ങുന്നു

ലോകംനോക്കി ഹസിക്കുന്ന
നീർക്കുമിളകൾക്ക്
ഈ  ലോക വാഴ് –
വുകൾ എന്തെറിയാം

പകൽ കാണാത്ത മൂങ്ങകൾ

ഷീല ജഗധരൻ
തൊടിയൂർ

Leave a Comment

Your email address will not be published. Required fields are marked *