ചെമ്പനീർപ്പൂ

ചെമ്പനീർപ്പൂപോൽ മൃദുലമാം വല്ലിയിൽ
വന്നു തഴുകുന്ന ചെല്ലകാറ്റേ
എന്തു നീ എന്നോടു ചൊല്ലുന്നു നാഥ വ്യക്തമല്ലാത്ത വാക്കുകളാൽ
എങ്കിലുമുള്ളന്നറിയുന്നു നിന്നിലെ
നീറുന്ന പ്രണയത്തിൻ മൗനാക്ഷരം

പാരുഷ്യമാകും മുഖം മൂടിക്കുള്ളിലെ
വാത്സല്യ തുമ്പിന്‍റെ
ചാരു ചിത്രം
എന്നെപോൽ മന്നിതിൽ
ആർക്കറിയാം

ലോലമാം ചില്ലതൻ തല്ലലിൽ ഞാൻ
നൊന്തു ചിണുങ്ങുന്ന നേരങ്ങളിൽ
ആഞ്ഞുതിമിർത്തുമ്മവെച്ചു കൊണ്ട്
വാടി തുടങ്ങുമെൻ പൂവുടലിൽ
കൃഷ്ണ നീ ലീലകളാടിയില്ലേ

ഈഴിയിൽ പൊന്നൊളി
തൂകിടുന്ന
പൊൻവെയിലുർജജത്തിൻ മധ്യര്യവും
മന്നിലെ ജീവിത തൂവെളിച്ചം

ഉള്ളിൽത്തുളുമ്പുന്ന പൊൻ ചിലങ്ക
കള്ള നീ ഒന്നു കിലുക്കി
നിന്നാൽ
എന്നിലെ വർഷവും പെയ്തൊഴിയും
തൂവലായ് ഞാനും പറന്നു പൊങ്ങും
മഴ നനഞ്ഞൊട്ടിയ
വിസ്മയമായ് തഞ്ചത്തിൽ
മാറിൽ മയങ്ങി വീഴും
രാക്ഷസൻ ചുമ്മാ
മുയലതാവും
എന്‍റെ കൈവെള്ള കളിപ്പാട്ടമാകും

ഷീല ജഗധരൻ തൊടിയൂർ

Leave a Comment

Your email address will not be published. Required fields are marked *