നിനക്കായ്

ഓർമ്മകൾ വാചാലമാക്കിയ
ഈ കവിതകൾ മാത്രം
എന്തിനു ബാക്കിയാക്കണം
ഓർമ്മതൻ ഹൃദയത്തിൽ
ഒരുമിച്ചു യാത്ര തുടങ്ങാൻ
അറിയില്ല എനിക്ക് ഏത് വാക്കിനാൽ
നിന്നെ വാഴ്ത്തണമെന്ന്
എഴുതു മിസ്നേഹാക്ഷരങ്ങൾക്കുമപ്പുറം
അനുപമമായൊരു
തേജസാണു നി
നിന്റെ പ്രണയ നദിയിൽ
എന്റെ ആത്മാവിന്റെ
രക്തത്തുള്ളികൾ വീണു
അതൊരു പുഴയായി എങ്ങോട്ടോ
അവസാനമില്ലാതെ ഒഴുകുമ്പോൾ
നിന്റെ ഓർമ്മയുടെ സുഗന്ധം
എവിടെ നിന്നോ ഒഴുകിയെത്തുന്നു
അതിലെന്റെ പ്രണയ പൂക്കൾ വാടിപ്പോകുന്നു
ഏതോ പിടി വാശിയിൽ
എന്തോ ധാരണയിൽ
നാമിന്നകന്നാലും
ദാഹാർത്തനായ കഴുകൻ
തിരിച്ചുണരാനാകാത്തവണ്ണം
നിന്നെ ഉറക്കി കിടത്തിയപ്പോൾ
എൻ മുന്നിൽ വേർപിരിഞ്ഞു പോകുന്ന
ജീവിതത്തിന്റെ പാതകൾ മാത്രം
ഇനിയൊരു വസന്തകാലം
എനിക്കു വേണ്ടി തുറക്കാൻ
വിചനമായ ഈ ഭൂമിയിലാരുമില്ല.
നിന്നിലേക്കടുക്കുവാൻ
ഇനിയൊരിക്കലും നമുക്ക്
പിരിയാതിരിക്കാൻ
ഞാനും ഉറങ്ങുന്നു
നമ്മുടെ ഓർമ്മയായി ഈ
ധ്വനികൾ മാത്രമീ ഭൂമിയിൽ…

പ്രസന്ന

Leave a Comment

Your email address will not be published. Required fields are marked *