താഴ് വാരങ്ങൾ

കുളിരു നൽകുവാൻ
ഇലച്ചാർത്തുകളില്ലാതെ
മാനഭംഗം ചെയ്യപ്പെട്ട
മൊട്ടക്കുന്നിന്റെ നെഞ്ചിൽ
കിരണങ്ങൾ ഒക്കെയും
തളർന്നു കിടക്കുമ്പോൾ
ആകാശങ്ങളിൽ മഞ്ഞിന്റെ
ഭസ്മ കുറികൾ ചായമില്ലാതെ
അലസം അലയവേ എന്നോ-
മുറിച്ചുമാറ്റിയ ദേവദാരുവിന്റെ
ആത്മരാഗമീ താഴ്‌വരയുടെ
ചെറു പുഴയോരങ്ങളിൽ ഒരു
ഒരു വിലാപധ്വനിപോൽ- ഈ
മുറിവുണങ്ങാത്ത വനങ്ങളിൽ
മാറ്റൊലികൊള്ളുന്നു നിത്യവും.
ഇത് പശ്ചിമഘട്ടമോ..സ്മശാനമോ?

തിരുവല്ല രാജഗോപാൽ

Leave a Comment

Your email address will not be published. Required fields are marked *