പിന്നാമ്പുറം

പാടാനറിയില്ലെനിക്കിതു
    കൂട്ടരെ
പാടാനുമാവില്ലിനി–
    യൊരിക്കലും
പാടിപ്പതിഞ്ഞൊരെൻ
    ജീവിത രാഗത്തെ
പാടേ മറന്നു നിശബ്ദനാ-
    യിന്നു ഞാൻ
പാടിയതൊക്കെയും പാഴ് രാഗമാണെന്നോ
ഇനി പാടാനവശേഷിപ്പ-
    തേതുരാഗം
ജീവിത തന്ത്രികൾ പൊട്ടി;
    യമരുമ്പോൾ
പാഴ് ശ്രുതിയല്ലാതമറ്റെന്തു
    മൂളും
പാഠങ്ങളോരോന്നു തനേ
    പഠിച്ചു ഞാൻ
ജീവിത പുസ്കതാളു മറി
    യവേ
നന്മകളൊക്കെയുമുൾ-
    ക്കൊണ്ടു ഞാനെന്‍റെ
തിന്മ തിരയുന്നൊരപരന്‍റെ
    കൺകളിൽ
പാഴായി പോയൊരെൻ
    കലിതാഭ കാലവും
പാതിമറഞ്ഞൊരാ മായാ
    കിനാക്കളും
നേടുവാനായില്ലെനിക്കെന്‍റെ
    മോഹങ്ങൾ
നഷ്ടബോധത്താൽ തപിക്കുന്നിതെൻ മനം
അമൃതിനായി പാലാഴി
    കടയവെ കിട്ടിയ
കാളകൂടത്തെയാഹരിച്ചോ
    രെൻ
കണ്ഠനാളത്തെ മുറുകെ
    പിടിക്കവെ
ഇറക്കുവാനായില്ലെനിക്കതു ത്യജിക്കാനും
അർക്ക കിരണത്താൽ ശോഭിതമാം വാനം
കാർമുകിൽ കമ്പളം മൂടും
    പോലെ
ശോകാന്ധകാര
    ജഡിലമാണെൻ മനം
അന്യമായി പോയിതെൻ
    ഓർമ്മകൾ പോലുമേ
അല്ലെങ്കിലെന്തിനീ
    ഓർമ്മകൾ സ്വപ്നങ്ങൾ
പൊയ്മുഖം പേറുമീ
    ജീവിതയാത്രയിൽ
പെയ്തൊഴിഞ്ഞീടേണം
    ശാന്തമായി തന്നെ
ഇനി വേണ്ടെനിക്കൊരീ
    ജന്മമീ ഭൂമിയിൽ
ഇനി വേണ്ടെന്നിക്കൊരീ ജൻമമീ ഭൂമിയിൽ…

ബിന്ദു.എസ്.അമ്പാടി

Leave a Comment

Your email address will not be published. Required fields are marked *