അമ്മ

പ്രപഞ്ച  സത്യം ഇത്
    പ്രപഞ്ചസത്യം
അമ്മയെന്ന രണ്ടക്ഷരം പ്രപഞ്ച സത്യം
അമ്മിഞ്ഞപ്പാലമൃതായി നുകരും തൻ പൈതലെ
മാറോട് ചേർത്ത് തഴുകി
    തലോടി
ചുണ്ടിലൂറും പാൽ
    പുഞ്ചിരിയാൽ
നിദ്രയെ പുൽകും തന്നോ
    മലെ
നിർനിമേഷയായി
    നോക്കിനിൽക്കെ
നെയ്തു കൂട്ടുമൊരായിരം
    സ്വപ്നങ്ങൾ
മാതൃഹൃദയത്തിൻ സ്പന്ദനം
    പോലും
പിന്നെയാകുഞ്ഞിൻ സ്വപ്ന
    സാക്ഷാത്കാരം.
കുഞ്ഞിനായ് ജീവിതം
    മാറ്റിവെയ്ക്കെ
പിന്നിലുയരുന്നു പതി തൻ
    പരിഭവം
തൃണവത്ഗണിച്ചൊരാ വാക്കുകളൊക്കെയും
ഗൗനിച്ചതൊക്കെയും പൈതലെ തന്നെയാ
കാലങ്ങൾ മെല്ലെ കഴിയവെ
പൈതലിൻ ഭാവങ്ങളൊക്കെയും മാറി
    മറിഞ്ഞു പോയി
എന്തിനുമേതിനു അമ്മയെ
നമ്പിയോൾ –
    ക്കിന്നമ്മ വേണ്ടൊരു
ശല്യമത്രെ
ഇല്ലൊരു ജോലിയും സ്റ്റാറ്റസ്
    സിമ്പലും
കൂട്ടോർക്കു മുന്നിലായി
    ചൊല്ലീടുവാൻ
എന്തിനു ജന്മമെനിക്കു നീ
    നൽകി –
യെന്ന് തൻ പൈതൽ ക്രുദ്ധയായിയാക്രോശിക്കെ
ദിക്കുകൾ പൊട്ടുമാറുച്ചത്തിൽ കേഴുവാ-
    നുള്ളു തുടിച്ചെന്നാകിലും
ശോകങ്ങളത്രയുമുള്ളി
    ലൊതുക്കി
പുഞ്ചിരി തൂകി മൊഴിഞ്ഞാ-
    നമ്മ
എന്നുടെ തെറ്റ് സദയം ക്ഷമിക്ക നീ –
    യിനിയില്ല നിൻ പാതയിൽ കരിനിഴലായി ഞാൻ
ഇടറുന്ന കാലടികൾ മെല്ലെ
    ചലിക്കവെ
ഊർന്നു പോയീടുന്നുൾ
    ക്കരുത്തത്രയും
മാറ്റൊലി കൊള്ളുന്നു പതി
    തൻ വാക്കുകൾ
ഹാ കഷ്ടമിനിയെന്തു
    ചെയ്തീടുവാൻ
ഇനിയൊരു ജന്മം നമുക്കായി കിട്ടുകിൽ
വീട്ടീടാമെന്നുടെ കർത്തവ്യമൊക്കെയും
ഇന്നു ഞാൻ വന്നോട്ടെ നിൻ
    ചാരത്തായങ്ങ്
മിന്നുമാ താരകക്കൂട്ടത്തിലൊന്നായ്
അപ്പോഴും ഹൃത്തിലുയരുന്നു
    പ്രാർത്ഥന
സർവ്വേശാ കാക്കണെ
    യെൻ കുഞ്ഞിനെ
ഈ അമ്മയാം സത്യത്തെ
    മായ്ക്കുവാനാകുമോ
അമ്മയേ സത്യം പ്രപഞ്ച
    സത്യം

ബിന്ദു.എസ്.അമ്പാടി.

Leave a Comment

Your email address will not be published. Required fields are marked *