അമ്മ
അമ്മ പ്രപഞ്ച സത്യം ഇത് പ്രപഞ്ചസത്യം അമ്മയെന്ന രണ്ടക്ഷരം പ്രപഞ്ച സത്യം അമ്മിഞ്ഞപ്പാലമൃതായി നുകരും തൻ പൈതലെ മാറോട് ചേർത്ത് തഴുകി തലോടി ചുണ്ടിലൂറും പാൽ പുഞ്ചിരിയാൽ നിദ്രയെ പുൽകും തന്നോ മലെ നിർനിമേഷയായി നോക്കിനിൽക്കെ നെയ്തു കൂട്ടുമൊരായിരം സ്വപ്നങ്ങൾ മാതൃഹൃദയത്തിൻ സ്പന്ദനം പോലും പിന്നെയാകുഞ്ഞിൻ സ്വപ്ന സാക്ഷാത്കാരം. കുഞ്ഞിനായ് ജീവിതം മാറ്റിവെയ്ക്കെ പിന്നിലുയരുന്നു പതി തൻ പരിഭവം തൃണവത്ഗണിച്ചൊരാ വാക്കുകളൊക്കെയും ഗൗനിച്ചതൊക്കെയും പൈതലെ തന്നെയാ കാലങ്ങൾ മെല്ലെ കഴിയവെ പൈതലിൻ ഭാവങ്ങളൊക്കെയും മാറി മറിഞ്ഞു പോയി […]