Nocer mathew

അമ്മ

അമ്മ പ്രപഞ്ച  സത്യം ഇത് പ്രപഞ്ചസത്യം അമ്മയെന്ന രണ്ടക്ഷരം പ്രപഞ്ച സത്യം അമ്മിഞ്ഞപ്പാലമൃതായി നുകരും തൻ പൈതലെ മാറോട് ചേർത്ത് തഴുകി തലോടി ചുണ്ടിലൂറും പാൽ പുഞ്ചിരിയാൽ നിദ്രയെ പുൽകും തന്നോ മലെ നിർനിമേഷയായി നോക്കിനിൽക്കെ നെയ്തു കൂട്ടുമൊരായിരം സ്വപ്നങ്ങൾ മാതൃഹൃദയത്തിൻ സ്പന്ദനം പോലും പിന്നെയാകുഞ്ഞിൻ സ്വപ്ന സാക്ഷാത്കാരം. കുഞ്ഞിനായ് ജീവിതം മാറ്റിവെയ്ക്കെ പിന്നിലുയരുന്നു പതി തൻ പരിഭവം തൃണവത്ഗണിച്ചൊരാ വാക്കുകളൊക്കെയും ഗൗനിച്ചതൊക്കെയും പൈതലെ തന്നെയാ കാലങ്ങൾ മെല്ലെ കഴിയവെ പൈതലിൻ ഭാവങ്ങളൊക്കെയും മാറി മറിഞ്ഞു പോയി […]

അമ്മ Read More »

മിനി

മിനി ആത്മസംഘർഷങ്ങളെ ഉള്ളിലൊതുക്കി, തേങ്ങലുകൾക്കിടയിൽ മുറിഞ്ഞുപോകുന്ന വാക്കുകളോടെ സംസാരിച്ച മിനി എന്നെ വിളിച്ചത് ഒരു വൈകുന്നേരമാണ്. ഒരു വർഷംമുമ്പു പങ്കെടുത്ത GSLP ക്ലാസ്സിൽ നന്നായി കവിത ചൊല്ലിയ മിനിയെ ഓർത്തെടുക്കാൻ എനിക്ക് ഒട്ടും ബുദ്ധിമുട്ടേണ്ടിവന്നില്ല. നല്ല ചുറുചുറുക്കും സാമർത്ഥ്യവും വാചാലതയുമുള്ള ചെറുപ്പക്കാരിയായ വീട്ടമ്മ. ആരെയും ആകർഷിക്കുന്ന പെരുമാറ്റം. കുടുംബശ്രീയുടെ പ്രാദേശിക നേതൃസ്ഥാനത്തും അവരുണ്ടായിരുന്നു. അന്ന് പലരും തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവച്ചപ്പോൾ താനതിനു മുതിരാതിരുന്നത് തന്റെ സ്വന്തം വീടിനടുത്തുള്ളവർ ഒപ്പമുണ്ടായിരുന്നതുകൊണ്ടാണ് എന്നൊരു ക്ഷമാപണത്തോടെയാണ് സംസാരം തുടങ്ങിയതുതന്നെ. ഇപ്പോൾ എന്തുപറ്റിയെന്ന

മിനി Read More »

പിന്നാമ്പുറം

പിന്നാമ്പുറം പാടാനറിയില്ലെനിക്കിതു കൂട്ടരെ പാടാനുമാവില്ലിനി– യൊരിക്കലും പാടിപ്പതിഞ്ഞൊരെൻ ജീവിത രാഗത്തെ പാടേ മറന്നു നിശബ്ദനാ- യിന്നു ഞാൻ പാടിയതൊക്കെയും പാഴ് രാഗമാണെന്നോ ഇനി പാടാനവശേഷിപ്പ- തേതുരാഗം ജീവിത തന്ത്രികൾ പൊട്ടി; യമരുമ്പോൾ പാഴ് ശ്രുതിയല്ലാതമറ്റെന്തു മൂളും പാഠങ്ങളോരോന്നു തനേ പഠിച്ചു ഞാൻ ജീവിത പുസ്കതാളു മറി യവേ നന്മകളൊക്കെയുമുൾ- ക്കൊണ്ടു ഞാനെന്‍റെ തിന്മ തിരയുന്നൊരപരന്‍റെ കൺകളിൽ പാഴായി പോയൊരെൻ കലിതാഭ കാലവും പാതിമറഞ്ഞൊരാ മായാ കിനാക്കളും നേടുവാനായില്ലെനിക്കെന്‍റെ മോഹങ്ങൾ നഷ്ടബോധത്താൽ തപിക്കുന്നിതെൻ മനം അമൃതിനായി പാലാഴി കടയവെ

പിന്നാമ്പുറം Read More »

പഴമയുടെ സൗന്ദര്യം

പഴമയുടെ സൗന്ദര്യം പഴമയുടെ മാധുര്യം നുകരുവാനായി ഉള്ളം കൊതിച്ചൊരു തൂലികയും… ഇന്നിന്റെ മക്കൾക്കന്യമാവുന്നൊരു പഴയ കാലത്തിൻ സ്മരണയിൽ… മക്കളും മരുമക്കളും കൊച്ചുമക്കളുമായി കാരണവർ വാഴുന്ന കൂട്ടുകുടുംബം, ഒരുമിച്ചുണ്ടും ഉറങ്ങിയും സൊറപറഞ്ഞും കൂട്ടായി കഴിയുന്ന കുടുംബങ്ങൾ… മുത്തശ്ശി കഥകൾ കേട്ടു വളരുവാൻ കഴിയുന്ന കാലത്തെ കൊച്ചുമക്കൾ… നേരതിൻ വഴികാട്ടിയായി ജ്യേഷ്ഠന്മാരുണ്ടല്ലോ കൂട്ടത്തിൽ… മക്കളെയെന്നപോൽ വളർത്തി  വലുതാക്കുന്ന ജ്യേഷ്ഠത്തിമാർക്കും പഞ്ഞമില്ല… തൊടിയിലും പറമ്പിലും ഓടിക്കളിച്ചും രസിച്ചും കഴിഞ്ഞൊരു പഴയ കാലം. മാമ്പഴം വീഴുമ്പോൾ ഒത്തു കൂടി മധുരം നുകരുന്ന മാമ്പഴക്കാലം…

പഴമയുടെ സൗന്ദര്യം Read More »

ചെമ്പനീർപ്പൂ

ചെമ്പനീർപ്പൂ ചെമ്പനീർപ്പൂപോൽ മൃദുലമാം വല്ലിയിൽ വന്നു തഴുകുന്ന ചെല്ലകാറ്റേ എന്തു നീ എന്നോടു ചൊല്ലുന്നു നാഥ വ്യക്തമല്ലാത്ത വാക്കുകളാൽ എങ്കിലുമുള്ളന്നറിയുന്നു നിന്നിലെ നീറുന്ന പ്രണയത്തിൻ മൗനാക്ഷരം പാരുഷ്യമാകും മുഖം മൂടിക്കുള്ളിലെ വാത്സല്യ തുമ്പിന്‍റെ ചാരു ചിത്രം എന്നെപോൽ മന്നിതിൽ ആർക്കറിയാം ലോലമാം ചില്ലതൻ തല്ലലിൽ ഞാൻ നൊന്തു ചിണുങ്ങുന്ന നേരങ്ങളിൽ ആഞ്ഞുതിമിർത്തുമ്മവെച്ചു കൊണ്ട് വാടി തുടങ്ങുമെൻ പൂവുടലിൽ കൃഷ്ണ നീ ലീലകളാടിയില്ലേ ഈഴിയിൽ പൊന്നൊളി തൂകിടുന്ന പൊൻവെയിലുർജജത്തിൻ മധ്യര്യവും മന്നിലെ ജീവിത തൂവെളിച്ചം ഉള്ളിൽത്തുളുമ്പുന്ന പൊൻ ചിലങ്ക

ചെമ്പനീർപ്പൂ Read More »

അനാഥൻ

അനാഥൻ ആരുടെ ബീജത്തിൽ നിന്നും പിറവിയെടുത്തതെന്നറിയാതെ ഏത് ഗർഭപാത്രത്തിൽ മുളച്ചതെന്നറിയാതെ …. ഏകനായ് അനാഥനായ് കഴിയേണ്ടി വന്നവൻ ഞാൻ അനാഥൻ ….. ഏതോ നിമിഷത്തെ കാമ ഭ്രാന്തിൻ സൃഷ്ടി ഞാൻ ….. പത്തു മാസം ചുമന്നോരു മാതാവു പോലും ഉപേക്ഷിച്ചവൻ ഞാൻ ….. മാനക്കേടു മറക്കാൻ നീറുന്ന വേദനയോടെ ചോര പുതപ്പിൽ ഉപേക്ഷിച്ചു പോയതോ ……. മുലപ്പാൽ നുകരാതെ മാതൃവാൽസല്യം ലഭിക്കാതെ  കഴിഞ്ഞവൻ ഞാൻ അനാഥൻ …….. സുധ സുരേഷ്

അനാഥൻ Read More »

കമ്മ്യൂണിസ്റ്റ് മാമൻ

കമ്മ്യൂണിസ്റ്റ് മാമൻ… ഒരു കർക്കിടക വാവ് ദിവസം രാവിലെ ഞാനും അമ്മയും സിനിയും മുറ്റത്ത് നിൽക്കേയാണ് എന്റെ ഒരു അമ്മാവൻ അതുവഴി വന്നത്. “ടാ… സണ്ണിയേ…” “നീ വർക്കലേട്ടൊന്നും പോണില്ലെ…”   “പോണ് മാമാ…” “രാജൻ വീട്ടിലില്ലെ.”   “വീട്ടിലുണ്ട് ഉറക്കമാ…എന്താ കാര്യം…”   “അല്ല… അവൻ വർക്കലയിലോട്ട് വരുന്നോന്ന് അറിയാനാ.”   “അതിന് ഞാനും അവളും ജീവിച്ചിരിക്കേല്ലെ.” “ഒരു വർഷം മുന്നേ ബലിയിട്ടാ എന്നാ കുഴപ്പം മാമാ.”   “ചുമ്മാതല്ല അവൻ നേരത്തേ പോയത്. സുശീലെ

കമ്മ്യൂണിസ്റ്റ് മാമൻ Read More »