Nocer mathew

മഴമൊട്ടുകളും പ്രഭാതവും

മഴമൊട്ടുകൾ എന്റെ സുതാരൃത, എന്റെ ലാഘവം. ഒരു നമിഷം മാത്രം. ഈ മഴനാരിന്റെ ജലപാളികളാൽ മഴനുള്ളിയെറിയുന്ന പുഴയുടെ രോമാഞ്ചം മുളച്ചൂ പൊന്തിയും ഉടഞ്ഞുമുരുണ്ടുകൂടിയും ഒരല്പായുസ്സാകുമീ- എനിക്കില്ല മോഹങ്ങൾ മോഹഭംഗങ്ങളും. ഈ മഴമൊട്ടുകൾ കുമിളകൾ നാം ഇവിടെ എത്രനാൾ എന്നാരു കണ്ടു…..? തിരുവല്ല രാജഗോപാൽ പ്രഭാതം മഞ്ഞിന്റെ യവനിക നീക്കി പകൽ നിദ്രയിൽ നിന്നുമുണർന്നു പകലിന്റെ പരിരംഭണമോർത്തു രാവൊന്നു വീണ്ടും മയങ്ങി നീലരാവൊന്നു വീണ്ടും മയങ്ങി വെറുമൊരാലസൃം വരുത്തിയ വിരസഞൊറിയുടെ മുഖചിത്രം തനുവിൽവരച്ചുകൊണ്ടിന്നലെ രാത്രി നാണം മറച്ചു കിടന്നു. […]

മഴമൊട്ടുകളും പ്രഭാതവും Read More »

കനവോ നൊമ്പരമോ

കനവോ നൊമ്പരമോ എവിടെ ഞാൻ കളഞ്ഞൊരെൻ പൊൻ മുത്ത് എവിടെ വീണു പോയെൻ കാവ്യശകലം കണ്ടേനിങ്ങളതിന്റെ രൂപലാവണ്യം കാവ്യരൂപ വാർന്നൊരിക്കൽ പൊൻപൂവുടൽ എന്നെ വിട്ടകലുകയോ നീ എന്നെ ഏകയാക്കുകയോ നീ മനസ്സിൽ സ്വന്തമായ കലികേ മൃദുവായ് തഴുകാത്തതെന്തേ നി ആദ്യമായ് നി വന്നിതെൻ മുന്നിലായ് ഒരു മഞ്ഞിൻ കണമായ് മമ ഹൃദയത്തിന്റെ മണിവാതിൽക്കൽ മുട്ടിയുരുമ്മിയ നിന്നെ ഞാനെന്റെ ഹൃദയത്തിൽ താഴിട്ടുപൂട്ടിയില്ലേ നിന്നെ ഞാൻ എന്തന്നു ചൊല്ലി വിളിക്കു കനവെന്നോ നൊമ്പരമെന്നോ കനവായിരുന്നെങ്കിൽ നി മറയുകയില്ലെന്നോ അങ്ങനെയെങ്കിൽ നിനൊമ്പരമോ

കനവോ നൊമ്പരമോ Read More »

മൊതലാളീടെ കുഞ്ഞമ്മ

മൊതലാളീടെ കുഞ്ഞമ്മ സാധാരണ സൈറ്റിൽ ഞാൻ ചെല്ലുമ്പോൾ മണി എന്നെക്കണ്ടാൽ ഒന്ന് കിലുങ്ങിച്ചിരിക്കും. അന്ന് അതുണ്ടായില്ല. തലയൊന്ന് ഉയർത്തി മ്ലാനമായ മുഖത്തോടെ എന്നെയൊന്ന് നോക്കീട്ട് വീണ്ടും ജോലിയിൽ മുഴുകി. എന്തോ പന്തികേട് തോന്നിയ ഞാൻ അകലെ മാറി നിന്ന് പണിയെടുക്കുന്ന മര്യാദ രാമന്മാരോട് കാര്യമന്വേഷിച്ചു. എന്റെ ചോദ്യം പൂർത്തിയാക്കുന്നതിന് മുന്നേ തന്നെ കൂട്ടച്ചിരിയുയർന്നു. ഇതെല്ലാം കണ്ടുനിന്ന മണി ഓടി എന്റടുത്തു വന്ന്…. സണ്ണിയണ്ണാ…. കൊറേ നേരായി ഈ ഡ്യൂക്ലികള് എന്റെ ക്ഷമയെ പരീക്ഷിക്കുവാ… എന്താ മണീ…. നീ

മൊതലാളീടെ കുഞ്ഞമ്മ Read More »

താഴ്മ

താഴ്മ നിലംപറ്റിക്കിടക്കുന്ന പാഴ്പുല്ലുകളെ തഴുകുന്ന സൂര്യനെപോൽ താഴ്മ മറ്റാർക്കുണ്ട് സൂര്യനെ താങ്ങാൻ കഴിയില്ലെന്നറിഞ്ഞിട്ടും സൂര്യനെ പ്രണയിച്ച മഞ്ഞുതുള്ളിയോളം ത്യാഗം മറ്റാർക്കുണ്ട് സൂര്യന്‍റെ ഒരു ചുംബനത്തോടെ തീരുമെന്നറിഞ്ഞിട്ടും ഇതാണ് പ്രണയം പരസ്പരം ഇല്ലാതാകുന്ന അവസ്ഥ രാത്രി മുഴുവൻ വിങ്ങി  വിങ്ങിക്കരയുന്ന രാപ്പാടി പകലിൽ പേടിയില്ലാതെ മയങ്ങുന്നു ലോകംനോക്കി ഹസിക്കുന്ന നീർക്കുമിളകൾക്ക് ഈ  ലോക വാഴ് – വുകൾ എന്തെറിയാം പകൽ കാണാത്ത മൂങ്ങകൾ ഷീല ജഗധരൻ തൊടിയൂർ

താഴ്മ Read More »

ലക്ഷദ്വീപ്

ലക്ഷദ്വീപ് പണ്ട് വളരെ പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്. കള്ളനില്ലാത്ത, കളവില്ലാത്ത, അടിയും പിടിയും ഇല്ലാത്ത ഒരു നാട് ഉണ്ട്. അവിടെ പട്ടികളും പാമ്പും ഇല്ല എന്നു പറഞ്ഞു തന്നു. ചെറുപ്പം തൊട്ട് കേട്ടത് കൊണ്ടാവും അതങ്ങനെ മനസിന്റെ ഉള്ളിൽ എഡിയോ കിടന്നു. പിന്ന ബെൽതായപ്പോ നഴ്സിങ് പഠിക്കാൻ എറണാകുളം പോയത് അവിടെ PNVM ഹോസ്പിറ്റലിൽ ഏറ്റവും കൂടുതൽകണ്ടത് ഒന്ന് ഹജ്ജ് സീസണിൽ വാക്‌സിനേഷൻ അടിക്കാൻ വരുന്നോരെയും (അവർടെ അടുത്ത് ആ ഇൻജെക്ഷൻ അടിക്കാൻ പഠിച്ചേ പഠിച്ച ശേഷം

ലക്ഷദ്വീപ് Read More »

എന്റോളെ നിറവയർ

എന്റോളെ നിറവയർ… ഇത് സണ്ണിയുടെ നിലനില്പിന്റെ പ്രശ്നമാണ്. ഈ മൂവർ സംഘത്തെ നേരിടാനുള്ള കെൽപ്പെനിക്കില്ല. ആയതിനാൽ ഞാനൊരു ഗുണ്ടാസംഘത്തിന് രൂപം കൊടുക്കുന്നു. ഇതിൽ ചേരാൻ താല്പര്യമുള്ളവർ അറിയിക്കുക. സ്ത്രീകൾക്കും അപേക്ഷിക്കാം.ദേവൂട്ടീ… പെട്ടന്ന് കുളിച്ചിട്ട് പോയി പഠിക്കീൻ… ഇല്ലേൽ പപ്പച്ചി നാണംകെടും… പരീക്ഷയാ… ഓ.. ഉത്തരവ്… എട്ടു മണിയോടെ ഞാൻ റൂമിൽ നോക്കുമ്പോ ബുക്കിലൂടെ ഞാളുവാ ഒഴുക്കുന്നു… കൊടുത്തു മണ്ടയ്ക്കൊന്ന്. ചാടി എഴുന്നേറ്റ് റൂമിനക്ക് ഒരു വലത്ത് ഓടി വന്നവൾ വീണ്ടും ഒറ്റക്കിടത്ത… ഞാൻ സിംഹത്തിന്റെ (പട്ടി) മാതിരി

എന്റോളെ നിറവയർ Read More »

നിനക്കായ്

നിനക്കായ് ഓർമ്മകൾ വാചാലമാക്കിയ ഈ കവിതകൾ മാത്രം എന്തിനു ബാക്കിയാക്കണം ഓർമ്മതൻ ഹൃദയത്തിൽ ഒരുമിച്ചു യാത്ര തുടങ്ങാൻ അറിയില്ല എനിക്ക് ഏത് വാക്കിനാൽ നിന്നെ വാഴ്ത്തണമെന്ന് എഴുതു മിസ്നേഹാക്ഷരങ്ങൾക്കുമപ്പുറം അനുപമമായൊരു തേജസാണു നി നിന്റെ പ്രണയ നദിയിൽ എന്റെ ആത്മാവിന്റെ രക്തത്തുള്ളികൾ വീണു അതൊരു പുഴയായി എങ്ങോട്ടോ അവസാനമില്ലാതെ ഒഴുകുമ്പോൾ നിന്റെ ഓർമ്മയുടെ സുഗന്ധം എവിടെ നിന്നോ ഒഴുകിയെത്തുന്നു അതിലെന്റെ പ്രണയ പൂക്കൾ വാടിപ്പോകുന്നു ഏതോ പിടി വാശിയിൽ എന്തോ ധാരണയിൽ നാമിന്നകന്നാലും ദാഹാർത്തനായ കഴുകൻ തിരിച്ചുണരാനാകാത്തവണ്ണം

നിനക്കായ് Read More »

അമ്മ

അമ്മ കുഞ്ഞിളം കൈകൾ മെല്ലെ തലോടി മുലപ്പാൽ നുണയും പിഞ്ചുകുഞ്ഞിന്റെ ചന്ദ്രിക നിലാവുണർന്ന നയനങ്ങൾ കാണുന്ന മാത്രയിൽ സകല വേദനകളും മറക്കുന്നോരമ്മ ….. ഒരു മകൾ മാത്രമായിരുന്നവൾ അമ്മയാകുമ്പോൾ തന്റെ വാത്സല്യം മുഴുവൻ നൽകി കുഞ്ഞിനെ വളർത്തുന്നോരമ്മ… അന്നുവരെ തനിക്കിഷ്ടമായിരുന്ന പലതും കുഞ്ഞിളം പൈതലിനു വേണ്ടി ത്യജിക്കാൻ കഴിയുന്നോരമ്മ ….. കുഞ്ഞിന്റെ ഓരോ വളർച്ചയിലും  ആനന്ദപുളകിതയാകുന്നോരമ്മ. വിവാഹ പ്രായമാകുമ്പോൾ അവൾക്കൊരു നല്ല തുണക്കായ് നേർച്ചകൾ നേർന്നു കരളുരുകി പ്രാർത്ഥിക്കുന്നോരമ്മ …. അതിർവരമ്പുകളില്ലാത്ത വാൽസല്യത്തിൻ നിറകുടമാം നഗ്ന സത്യമാണമ്മ

അമ്മ Read More »

താഴ് വാരങ്ങൾ

താഴ് വാരങ്ങൾ കുളിരു നൽകുവാൻ ഇലച്ചാർത്തുകളില്ലാതെ മാനഭംഗം ചെയ്യപ്പെട്ട മൊട്ടക്കുന്നിന്റെ നെഞ്ചിൽ കിരണങ്ങൾ ഒക്കെയും തളർന്നു കിടക്കുമ്പോൾ ആകാശങ്ങളിൽ മഞ്ഞിന്റെ ഭസ്മ കുറികൾ ചായമില്ലാതെ അലസം അലയവേ എന്നോ- മുറിച്ചുമാറ്റിയ ദേവദാരുവിന്റെ ആത്മരാഗമീ താഴ്‌വരയുടെ ചെറു പുഴയോരങ്ങളിൽ ഒരു ഒരു വിലാപധ്വനിപോൽ- ഈ മുറിവുണങ്ങാത്ത വനങ്ങളിൽ മാറ്റൊലികൊള്ളുന്നു നിത്യവും. ഇത് പശ്ചിമഘട്ടമോ..സ്മശാനമോ? തിരുവല്ല രാജഗോപാൽ

താഴ് വാരങ്ങൾ Read More »

കാത്തിരിപ്പ്

കാത്തിരിപ്പ് ചുറ്റുമുള്ള മൂകത ശ്മശാനത്തിന്‍റേതാണെന്ന് പരക്കുന്ന വാസന മരണത്തിന്‍റേതാണെന്ന് കുടിക്കുന്ന വെള്ളത്തിന് മൃതദേഹത്തിന്‍റെ രുചിയെന്ന് ഇതു കാലമെഴുതിയ കാവ്യമാണെന്ന് നമുക്കായ് വിധിച്ച നീതിയാണെന്ന് നിശ്ശബ്ദം ഏറ്റുവാങ്ങുകയെന്ന് നിർലജ്ജം നടന്നു നീങ്ങുകയെന്ന് നമുക്കായ് കാത്തിരിപ്പുണ്ടെന്ന് നല്ല കാലം വരാനുണ്ടെന്ന്. റഫീഖ് പുതുപൊന്നാനി

കാത്തിരിപ്പ് Read More »